അമിത പ്രതീക്ഷയും മാസ്സ് രംഗങ്ങളും പ്രതീക്ഷിച്ച് ആരും മരക്കാർ കാണണ്ട.
മലയാള സിനിമ കണ്ട എക്കാലത്തെയും സിനിമകളിൽ വച്ചേറ്റവും ചെലവേറിയതും വിഷ്വൽ ഗ്രാഫിക്സിൽ മികച്ചു നിൽക്കുന്ന സിനിമയാണ് കുഞ്ഞാലി മരക്കാർ, ടൈറ്റിൽ കാർഡ് കാണിക്കുന്നത് മുതൽ അവസാനിക്കുന്നതുവരെ സിനിമയുടെ വിഷ്വൽ മികച്ചു നിൽക്കുന്നു. സിനിമയുടെ ഏറ്റവും മികച്ചത് അതിന്ടെ ടെക്നിക്കൽ വശം തന്നെയാണ്, മാസ്സും ആക്ഷൻ രംഗങ്ങളും എന്നുവേണ്ട അമിത പ്രതീക്ഷയും സിനിമക്ക് ദോഷം ചെയ്തിട്ടുണ്ട്; സാധാരണ കണ്ടിരിക്കാവുന്ന ഒരു നോർമൽ സ്റ്റോറി ലൈൻ ആണ് കുഞ്ഞാലി മരക്കാരുടേത്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണം എന്നില്ല. പ്രണവ് മോഹൻലാലിന്റെ മികച്ച ഒരു അഭിനയ മികവ് സിനിമയിൽ കാണാൻ സാധിക്കുന്നു കുഞ്ഞു കുഞ്ഞാലിയായി അതിമനോഹരമായി അഭിനയിച്ചിരിക്കുന്നു. ആർട്ട് വശം പ്രശംസനീയമാണ്, മലയാള സിനിമയിലെയും പുറത്തുള്ളവരുമായ ഒരുപാട് ആക്ടർസ് സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്. അർജുൻ, പ്രഭു എന്നിവർക്ക് പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും സുനിൽ ഷെട്ടിക്ക് പകരം മലയാളത്തിലെ ആരെങ്കിലുമായിരുന്നാൽ മതിയായിരുന്നു എന്ന് തോന്നി കാരണം അത്രയും ചെറിയ റോൾ ആയിരുന്നു സുനിൽ ഷെട്ടിയുടേത്, ആദ്യ പകുതിയിൽ വളരെ ലാഗ് ആയി കാണുന്നു, പലയിടത്തും തിരക്കഥ സിനിമയെ താങ്ങി നിർത്തുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. ലാലേട്ടന്റെ വൺ മാൻ ഷോ കാണാനായി മറക്കാറിന് ആരും പോകരുത് മോഹൻലാലിന് അതികം സ്പേസില്ലാത്ത പോലെ തോന്നി, ചരിത്ര സിനിമകൾ കാണുന്ന എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ഒരുവട്ടം കാണാവുന്ന ഒരു സാധാരണ സിനിമ അതാണ് കുഞ്ഞാലി മരക്കാർ, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന മലയാളത്തിന്റെ ബാഹുബലി എന്ന സിനിമയാണെന്നുള്ള തള്ള് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി. റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ കയറിയ മരക്കാർ സിനിമ കേരളത്തിന്റെ അഭിമാനം തന്നെയാണ്.
MARAKKAR: LION OF THE ARABIAN SEA
MUSIC BY
പോരായ്മകൾ
- സിനിമ വളരെ സ്ലോ ആയി പോകുന്നത് സിനിമയുടെ പ്രതീക്ഷ നില നിർത്തിയില്ല.
- അമിത പ്രതീക്ഷ സിനിമക്ക് ദോഷം ചെയ്തു.
- തിരക്കഥയിൽ പോരായ്മകൾ ഉണ്ടായിരുന്നു (ഒരു ട്രൂ സ്റ്റോറിയായിരുന്നിട്ടുകൂടെ )
- സുനിൽ ഷെട്ടിക്ക് അതികം സ്പേസ് ഇല്ല
- അടുത്ത രംഗങ്ങൾ അതി ഗംഭീരം ആയി വരും വരും എന്ന് തോന്നിയെങ്കിലും വന്നില്ല
മികച്ചത്
- വിശ്വാൽ ഗ്രാഫിക്സ് മികച്ചു നിൽക്കുന്നു
- പ്രണവ് മോഹൻലാൽ അതി മനോഹരമായി അഭിനയിച്ചിരിക്കുന്നു
- ടെക്‌നിക്കലി അതി ഗംഭീരമായി.
- അമിത പ്രതീക്ഷയില്ലാത്ത കണ്ടാൽ സിനിമ ഇഷ്ടപ്പെടും.
- റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ കയറിയ മരക്കാർ സിനിമ കേരളത്തിന്റെ അഭിമാനം തന്നെയാണ്.
Mohanlal : Kunjali Marakkar Iv
Suniel Shetty : Chandroth Panicker
Arjun Sarja : Anandan
Manju Warrier : Subaida
Nedumudi Venu : Samoothiri
Pranav Mohanlal : Kunjali Marakkar Iv (Young)
Keerthy Suresh : Aarcha
Kalyani Priyadarshan : Aisha
Ashok Selvan : Achuthan
Siddique : Pattu Marakkar
Max Cavenham : Commander André Furtado De Mendonça
Jay J. Jakkrit : Chiang Juvan
Mukesh : Dharmoth Panicker
Prabhu : Thangudu
Paul Huntley-Thomas : Alphonso De Noronha
Fazil : Kutti Ali Marakkar
Suhasini : Khadeejumma
Toby Sauerback : Viceroy Francisco De Gama