Most Famous Celebrities In Kerala l Vote For Your Favorite Actor Part
Vote Now
Hindi Movies
Popular post
പുഷ്പ നമ്മളുദ്ദേശിച്ച ആളല്ല സൈമാ
പുറത്തുവരുന്ന ഓരോ പോസ്റ്ററുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും, അതിലുപരി പുഷ്പയിലെ ഓരോ സോങ്ങുകളും യൂട്യൂബിൽ ട്രെൻഡിങ്ങായി നിലനിൽക്കുന്നു, സോഷ്യൽ മീഡിയയിലെ പല റെക്കോർഡുകളും പുഷ്പ തകർത്തിരിക്കുന്നതിന്ടെ ഇടയിലാണ് പുതിയ പോസ്റ്റർ അല്ലുഅർജുൻ പുറത്തുവിട്ടത്. പലർക്കും ആദ്യം പോസ്റ്ററിലുള്ള വ്യക്തി ആരാണെന്ന് മനസിലാകാതെ പിന്നീട് അത് അല്ലുഅർജുൻ തന്നെയാണെന്ന് മനസിലാക്കുകയുമാണ് ചെയ്തത്.
അല്ലുഅർജുൻ ഒരു നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത് എന്നറിയാമെങ്കിലും ഡബിൾ റോൾ കഥാപാത്രമാണോ രണ്ട് കാലഘട്ടത്തിലെ കഥയാണോ പറയുന്നത് എന്നെല്ലാമുള്ള സംശയങ്ങളെല്ലാം കൊണ്ട് അകെ കൺഫ്യൂസ് ആയിരിക്കുകയാണ് പ്രേക്ഷകർ. അല്ലുഅർജുൻ എന്ന നടനെ വിലയിരുത്തുമ്പോൾ അദ്ദേഹം ഇന്നേവരെ ചെയ്യാത്ത ഒരു വ്യത്യസ്തമായ കഥാപാത്രമാണ് പുഷ്പയിലെ കഥാപാത്രം, സൗത്ത് ഇന്ത്യയിലെ ടോപ് 5 പോപ്പുലർ ആക്ടർസ് ലിസ്റ്റിലുള്ള അല്ലുഅർജുൻ ചിത്രം പ്രദർശനം ആരംഭിക്കുന്നത് ഡിസംബർ 17ന് ആണ്. കൊറോണ പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും കേരളത്തിലും സൗത്തിന്ത്യൻ തീയേറ്റേഴ്സിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കേരളത്തിൽ കുറുപ്പ് എന്ന സിനിമയുടെ വരവോടെ തീയേറ്റേഴ്സ് പഴയ അവസ്ഥയിലേക്കെത്തിയതിനാൽ പുഷ്പക്കും, മരക്കാറിനുമെല്ലാം നല്ലൊരു തിയേറ്റർ അനുഭവം കാഴ്ച വാക്കാൻ സാധിക്കും.
Read more about AlluArjun
Post a Comment