കാവൽ അതിഗംഭീരം, സുരേഷേട്ടന്റെ തിരിച്ചുവരവ്
നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ജോബി ജോർജ് നിർമിച്ച് സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കാവൽ, വരനെ ആവശ്യമുണ്ട് എന്ന സിനിമക്ക് ശേഷം സുരേഷ്‌ഗോപി ചെയ്യുന്ന കാവൽ എന്ന സിനിമ 25/ 11/ 2021 ൽ റിലീസ് ചെയ്തിരിക്കുന്നു (ഇന്ന്). വ്യത്യസ്തമായൊരു പ്രമേയവും, കഥാപാത്രമാണ് സുരേഷ്‌ഗോപി അഭിനയിച്ചിരിക്കുന്നത്, ഒരു ഫാമിലി ഡ്രാമ + ആക്ഷൻ മാസ്സ് സിനിമകൂടിയാണ് കാവൽ. തമ്പാൻ, ആൻ്റണി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്; തമ്പാനായി സുരേഷ്‌ഗോപിയും ആൻ്റണിയായി രഞ്ജി പണിക്കരും എത്തുന്നു. നിതിൻ രഞ്ജി പണിക്കർ കസബക്കുശേഷം സംവിധാനം ചെയ്യുന്ന സിനിമകൂടിയാണ് കാവൽ, ആക്ഷൻ മാസ്സ് സിനിമയായിരുന്നാലും കുടുംബ പ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്, രണ്ട് കാലഘട്ടങ്ങളിൽകൂടെ കടന്നുപോകുന്ന കഥക്ക് ഫാമിലി ഇമോഷൻസിന് പ്രാധാന്യം നൽകുന്നുണ്ട്.Kaaval Movie Review | Kaval Movie First Half Theatre Response | Suresh Gopi | Kaval Public Review | Kaaval Movie Review
സെക്കന്റ് ഹാഫ് മുതൽ ചിത്രം അതി ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നു; സുരേഷ്‌ഗോപി എന്ന നടന്റെ തിരിച്ചുവരവ് എന്നുതന്നെ കാവൽ സിനിമയെ പറയാം; ആക്ഷൻ രംഗങ്ങളും സ്ക്രീൻ പ്രെസെൻസുമെല്ലാം ചിത്രത്തിനെ മികവുറ്റതാക്കുന്നു; ആദ്യ പകുതിയേക്കാൾ അതിഗംഭീരം രണ്ടാം പകുതിയാണ്. കസബ എന്ന ചിത്രത്തിനേക്കാൾ അതി ഗംഭീരമായിട്ടാണ് നിതിൻ കാവൽ സിനിമയെ ചിത്രീകരിച്ചിരിക്കുന്നത്. എല്ലാത്തരം കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും കാണാവുന്ന അതി ഗംഭീരമായ ആക്ഷൻ സിനിമ തന്നെയാണ് കാവൽ, ഈ അടുത്തിറങ്ങിയ സിനിമകളിൽ മികച്ചതെന്ന് പറയാവുന്ന സിനിമകൂടിയാണ് കാവൽ, അതുകൊണ്ട് എല്ലാവരും തിയേറ്ററിൽ തന്നെ സിനിമ കാണാൻ ശ്രമിക്കുക.
Our Review 3.5/5
Kaaval Is A 2021 Indian Malayalam-Language Action Thriller Film Written And Directed By Nithin Renji Panicker. Produced By Joby George Under The Banner Of Goodwill Entertainments, The Film Stars Suresh Gopi And Renji Panicker In The Lead Roles.
Initial Release: 25 November 2021
Director: Nithin Renji Panicker
Music By: Ranjin Raj
Production Company: Goodwill Entertainments
Language: Malayalam